രക്തചരിതം

Popular Posts

Monday, 14 September 2015

ചെന്നൈ നഗരം

N.S.Eബോസ്  റോഡിലൂടെ നടക്കുമ്പോള്‍ ,കാപ്പിപൊടിയുടെയും കുങ്കുമത്തിന്‍റെയും മല്ലിപൂവിന്‍റെയും വിവിധതരം വാസനകള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നു..കാശിചെട്ടി സ്റ്റ്രീറ്റില്‍ എപ്പോഴും തിരക്കാണ് .റിക്ഷകള്‍ ചവിട്ടുന്ന വൃദ്ധന്‍ ആളുകളുടെ കാലില്‍ കൂടിയാണ് ചവിട്ടി വിടുന്നത്.റിക്ഷക്കാരന്‍റെ ഖൊയ്യാളെ തെറിവിളിയും കാല്‍നടയാത്രക്കാരുടെ പ്രതികരണവും ഒക്കെ കൂടി അന്തരീക്ഷം എപ്പോഴും ശബ്ദമയമാണ്..രണ്ട് മാസം കൊണ്ട് തന്നെ എനിക്ക് അവിടത്തെ ആളുകളുടെ ജീവിതരീതിയും മറ്റും മനസ്സിലാക്കാന്‍ സാധിച്ചു..നോര്‍ത്ത് ഇന്ത്യന്‍ സേട്ടുമാരും രാജാസ്ഥാനിലും മറ്റും ഉളള വ്യാപാരികളും കൂടുതല്‍ ഇടതിങ്ങി പാര്‍ക്കുന്ന സ്ഥലമാണ് പാരീസ്..കാശിചെട്ടി സ്ട്ട്രീറ്റിലാണ് ഇവരുടെ ഹോള്‍സൈല്‍ ഷോപ്പുകളും എല്ലാവിധ കടകളുഴ ഉളളത്..സെന്‍ട്രലില്‍ കട നടത്തുന്ന അധികം മലയാളികളും ഈ കാശിചെട്ടി സ്ട്രീറ്റില്‍ നിന്നാണ് ടോയ്സും മറ്റു വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വാങ്ങി വില്‍പന നടത്തുന്നത്...വൃത്തിയുടെ കാര്യത്തില്‍  വളരെ പിശുക്ക് കാണിക്കുന്നവരാണ് സാധാരണക്കാരായ തമിഴ്മക്കള്‍..നഗരത്തില്‍ മല്ലിപൂ വിറ്റും റിക്ഷാ ചവിട്ടിയും വാട്ടര്‍ കാന്‍ സപ്ലൈ ചെയ്തുമാണ് ഇവരിലധിക പേരും ജീവിക്കൂന്നത്..മറ്റുളളവരെ പോലെ ഇവരും ഒരു കാലത്ത് ചെന്നൈ നഗരത്തിന്‍റെ അതിഥികളായിരുന്നു...പിന്നെ കാലക്രമേണെ സ്വന്തം ഊര് ഉപക്ഷേിച്ച് തെരുവിന്‍റെ മക്കളായി.ചെന്നൈ നഗരത്തിന്‍റെ സന്തുകളിലും ചേരികളിലും ആണ്  ഇവരുടെ വാസസ്ഥലം...വളരെ സ്നേഹമുളളവരാണ് ഇക്കൂട്ടര്‍...പക്ഷേ അവരുടെ ആ ജീവിതം അവര്‍ക്ക് ഹാപ്പിയാണ്...ഈ തെരുവിലെ മക്കളിലേക്കാണ് ഞാന്‍ കൂടുതല്‍ താല്‍പര്യനായത്..ചെട്ടിയാരും ഗൗണ്ടര്‍മാരും പട്ടാണികളുടെയും ഒക്കെ മെച്ചപ്പെട്ട ജീവിതമാണ്...വീടും കുട്ടികളും കച്ചവടവും പിന്നെ  ദൈവവിശ്വാസം  ഇതിലെല്ലാം മേലെയാണ് ഇവര്‍ക്ക്..കേരളത്തിലെ നായര്‍ നമ്പൂതിരി വിഭാഗത്തോട് സൗമ്യമുണ്ട് ഇവര്‍ക്ക്...പക്ഷേ എല്ലാവരിലും കൂടുതല്‍ സന്തോഷഭരിതമായ ജീവിതം തെരുവു മക്കളുടെതാണ്..അപ്പു ചേരിയിലെ സന്ധില്‍ ജനിച്ചു വളര്‍ന്നവനാണ്...ചെറുപ്പത്തിലെ നല്ല ആരോഗ്യമുണ്ടായിരുന്നു.സെന്‍ട്രലിലെ കൊളന്ത്യ തെരുവില്‍ സേവ്യാറിന്‍റെ ഫാസ്റ്റ് ഫുഡ് തട്ടുകടയില്‍ പണിഎടുത്ത് സ്വന്തമായി ഒരു റിക്ഷ വാങ്ങി സേട്ടുവിന്‍റെ സാധനങ്ങള്‍ കൊണ്ടുപോകുകയും പിന്നെ നോര്‍ത്ത് ഇന്ത ന്‍സിനും മലയാളികള്‍ക്കും ഒക്കെ റൂം ബ്റോക്കര്‍ ആയി പോവുകയും ചെയ്യും..പുലര്‍ച്ചെ  കടതുറക്കുന്ന മലയാളി  അപ്പുവിനെയാണ് കണി കാണുക.വാട്ടര്‍ പാക്കറ്റ് വാങ്ങാന്‍ കട തുറക്കാന്‍ കാത്ത് നില്‍ക്കുകയാണ് മൂപ്പന്‍..സരക്ക്അടിക്കാന്‍! പുലര്‍ച്ചെ തുടങ്ങും കളള് കുടി .അതിനിടയില്‍  വേലയും.മറുപടിയും സരക്കടിക്കല്‍..ഇത് താ അപ്പുവോടെ വാഴ്ക്കൈ..വാട്ടര്‍പാക്കറ്റിന് 1രൂപയാണ് .എന്നാലും തെരുവിലെ മക്കളുടെ കയ്യില്‍നിന്ന് അത് പ്രതീക്ഷിക്കേണ്ട..അവര് തരില്ല..അത് കൊണ്ട് കടക്കാരന്‍ ആദ്യം കാശ് വാങ്ങിയെ പൊരുള്‍ കൊടുക്കൂ.....കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സെന്‍ട്രലില്‍ പോയപ്പോള്‍  അപ്പുവിനെ വീണ്ടും കണ്ടു...ആരെയും മനസ്സിലാക്കാന്‍ പറ്റാത്ത വിധം ഉണങ്ങി ഒരു കോലത്തില്‍ മുഷിഞ്ഞു നാറിയ വേഷത്തില്‍ റിക്ഷയില്‍ കിടക്കുകയായിരുന്നു അവന്‍...കൗമാരത്തിലെ അവന് വാര്‍ദ്ധക്യം പിടികൂടിയിരുന്നു..കോട്ടര്‍ അടിച്ച് ജീവിതം പെട്ടെന്ന് തീര്‍ത്തു..പിന്നെ കണ്ടു നില്‍ക്കാന്‍ തോന്നിയില്ല..തിരിഞ്ഞു നടക്കുമ്പോള്‍ ആരോ പാന്‍റില്‍ പിടിച്ചു വലിക്കുന്നു...താഴോട്ട് നോക്കിയപ്പോള്‍ നഗ്നനായ കറുത്ത പയ്യന്‍ "അണ്ണാ ഒറ്ൂപ കൊടണ്ണ" എന്ന് പറഞ്ഞു മൂക്കൊലിപ്പിക്കുന്നു...പോക്കറ്റില്‍ നിന്ന് അഞ്ചുരൂപ എടുത്തു കൊടുക്കുമ്പോള,പയ്യന്‍റെ പേരു ചോദിച്ചു..ചിന്നരാജ ' അപ്പുവോടെ പയ്യന്‍,ലഹരിയില്‍ മയങ്ങുന്ന അപ്പാക്കിട്ടെ അഞ്ചുരൂപ കാട്ടി ചിന്നരാജ സന്ധിലേക്ക് ഓടി..അപ്പുവിന്‍റെ പുതിയ ജന്മം....

കറുത്ത കരങ്ങള്‍

ഇരുളില്‍ പതുങ്ങി നില്‍ക്കുന്ന രണ്ട് രൂപങ്ങള്‍ ,എന്തൊക്കെയോ പരസ്പരം പിറുപിറുത്ത് ആളുകള്‍ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ വേഗത്തില്‍ നടന്നകന്നു....തെരുവിന്‍റെ ഒരു മൂലയില്‍ സ്ഥാനം പിടിച്ചു...കയ്യില്‍ ഉണ്ടായിരുന്ന കഞ്ചാവ്ബീഡി കത്തിച്ച് അതിലൊരു രൂപം സംസാരിക്കാന്‍ തുടങ്ങി.."നീ ആരെയാണ് ഭയക്കുന്നത്, ദൈവത്തിനെയാണെങ്കില്‍ ആവിശ്വാസം പണ്ടേ വലിച്ചെറിഞ്ഞവനാണ് ഈ ഞാന്‍..പാപഭാരവും പാപമോക്ഷവും ഒക്കെ മനുഷ്യന്‍റെ സൃഷ്ടിയല്ലാതെ വെറൊന്നുമല്ല...ആ കറുത്തരൂപത്തിന്‍റെ വേദവാക്യങ്ങള്‍ അവനില്‍ പുതിയ വിപ്ലവത്തിന്‍റെയും മാറ്റത്തിന്‍റെ പ്രത്യായശാസ്ത്രത്തിന്‍റെയും വിത്തുകള്‍ മുളപ്പിച്ചു...ആ കറുത്ത രൂപം എരിയുന്ന ബീഡികുറ്റി അവനു നേരെ നീട്ടി...അവന്‍ ചെകുത്താന്‍റെയും കടലിന്‍റെയും നടുവില്‍ ഒരൂ കച്ചിത്തുരുമ്പിനായി കേഴുകയായിരുന്നു...അത് വാങ്ങി ആഞ്ഞ് വലിച്ച് മനസ്സില് ഭ്രാന്തന്‍ ചിന്തകളെ അവന്‍ അടുക്കാന്‍ തുടങ്ങി.....            
    തുടരും....