ഇരുളില്‍ പതുങ്ങി നില്‍ക്കുന്ന രണ്ട് രൂപങ്ങള്‍ ,എന്തൊക്കെയോ പരസ്പരം പിറുപിറുത്ത് ആളുകള്‍ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ വേഗത്തില്‍ നടന്നകന്നു....തെരുവിന്‍റെ ഒരു മൂലയില്‍ സ്ഥാനം പിടിച്ചു...കയ്യില്‍ ഉണ്ടായിരുന്ന കഞ്ചാവ്ബീഡി കത്തിച്ച് അതിലൊരു രൂപം സംസാരിക്കാന്‍ തുടങ്ങി.."നീ ആരെയാണ് ഭയക്കുന്നത്, ദൈവത്തിനെയാണെങ്കില്‍ ആവിശ്വാസം പണ്ടേ വലിച്ചെറിഞ്ഞവനാണ് ഈ ഞാന്‍..പാപഭാരവും പാപമോക്ഷവും ഒക്കെ മനുഷ്യന്‍റെ സൃഷ്ടിയല്ലാതെ വെറൊന്നുമല്ല...ആ കറുത്തരൂപത്തിന്‍റെ വേദവാക്യങ്ങള്‍ അവനില്‍ പുതിയ വിപ്ലവത്തിന്‍റെയും മാറ്റത്തിന്‍റെ പ്രത്യായശാസ്ത്രത്തിന്‍റെയും വിത്തുകള്‍ മുളപ്പിച്ചു...ആ കറുത്ത രൂപം എരിയുന്ന ബീഡികുറ്റി അവനു നേരെ നീട്ടി...അവന്‍ ചെകുത്താന്‍റെയും കടലിന്‍റെയും നടുവില്‍ ഒരൂ കച്ചിത്തുരുമ്പിനായി കേഴുകയായിരുന്നു...അത് വാങ്ങി ആഞ്ഞ് വലിച്ച് മനസ്സില് ഭ്രാന്തന്‍ ചിന്തകളെ അവന്‍ അടുക്കാന്‍ തുടങ്ങി.....
തുടരും....
തുടരും....
No comments:
Post a Comment